''സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് ഷക്കീലയെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കരുത്, അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല'': ശാരദക്കുട്ടി

Sunday 20 November 2022 8:59 AM IST

ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല നേരം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്ന് നടി ഷക്കീലയെ അവസാന നിമിഷം ഒഴിവാക്കിയ നടപടിയെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഷക്കീലയാണ് പ്രത്യേക അതിഥി എന്നറിഞ്ഞതുകൊണ്ട് പരിപാടി നടത്താനാകില്ലെന്ന് കോഴിക്കോട്ടെ മാൾ അധികൃതർ നിലപാടെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്തുവന്നത്.

ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല. അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും എന്ന പറയുന്ന ശാരദക്കുട്ടി, സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്‌ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ എന്ന ചോദ്യവും ഉയർത്തുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു.

ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.

അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല.

സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്‌ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?

എസ്.ശാരദക്കുട്ടി .

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട്...

Posted by Saradakutty Bharathikutty on Saturday, 19 November 2022

Advertisement
Advertisement