ട്രാക്കിൽ മണിപ്പൂർ തിളക്കം

Monday 21 November 2022 12:56 AM IST
എം.ഡി.ഷുഹൈബും അമനും

പാലക്കാട്: ജില്ലാ സ്കൂൾ കായിക മേളയിൽ മണിപ്പൂർ താരത്തിളക്കവും. ലോങ് ജമ്പ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മണിപ്പൂർ സ്വദേശികളായ എം.ഡി.ഷുഹൈബിനും അമനും കരസ്ഥമാക്കി. ഇരുവരും കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇരുവരും ഈ വർഷമാണ് സ്കൂളിൽ ചേർന്നത്. മഞ്ചേരി സ്വദേശി കെ.മുഹമ്മദ് നവാസാണ് പരിശീലകൻ.

Advertisement
Advertisement