കലാകേരളത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങുന്നു

Monday 21 November 2022 12:44 AM IST
kalolsav

കോഴിക്കോട്: കൊവിഡിന്റെ ആഘാതത്തെ തുടർന്ന് നഷ്ടമായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൗമാര കലാകേരളത്തെ സത്കരിക്കാൻ കോഴിക്കോട് ഒരുങ്ങുന്നു. കോഴിക്കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 24 വേദികളിലായി 2023 ജനുവരി മൂന്ന് മുതൽ ഏഴു വരെയാണ് സംസ്ഥാന കലോത്സവം നടക്കുന്നത്. 239 ഇനങ്ങളിലാണ് മത്സരം. വെസ്റ്റ്ഹിൽ വിക്രം മൈതാനിയാണ് പ്രധാന വേദി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കോഴിക്കോട്ടെത്തുന്നത്.

2015 ലെ കലോത്സവത്തിന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടായിരുന്നു പ്രധാന വേദി. എട്ടാമത്തെ തവണയാണ് കോഴിക്കോട് കലാമാമാങ്കത്തിന് ആതിഥ്യമരുളുന്നത്. 2010 ൽ ജില്ലയിൽ നടന്ന സംസ്ഥാന കലോത്സവത്തിന് പ്രധാന വേദിയായിരുന്നത് മാനാഞ്ചിറ മൈതാനമായിരുന്നു.

1960, 1976,1987,1994,2002,2010 വർഷങ്ങളിലും കോഴിക്കോട് കലോത്സവം നടന്നു. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം ഇന്നലെ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്നു. സംഘാടക സമിതി ചെയർമാനായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും വർക്കിംഗ് ചെയർമാനായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും തെരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവാണ് ജനറൽ കോർഡിനേറ്റർ. അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷാണ് ജനറൽ കൺവീനർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, വനംമന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. രക്ഷാധികാരികളായി മേയർ ഡോ. ബീന ഫിലിപ്പ്, എം.ടി. വാസുദേവൻനായർ, വി.പി ജോയ്, എം.പിമാരായ കെ. മുരളീധരൻ, രാഹുൽഗാന്ധി, എം.കെ. രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി.ടി. ഉഷ, എം.എൽ.എമാരായ കെ. കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, എം.കെ. മുനീർ, കാനത്തിൽ ജമീല, ഇ.കെ.വിജയൻ, പി.ടി.എ. റഹീം, കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ടി.പി. രാമകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാകളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, മുഹമ്മദ് ഹനീഷ്, സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ എന്നിവരെ തെരഞ്ഞെടുത്തു.

സംഘാടകസമിതിക്ക് കീഴിൽ ജനപ്രതിനിധികൾ ചെയർമാൻമാരായും അദ്ധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും കമ്മിറ്റികൾ പ്രവർത്തിക്കും. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ഡോ.ബീന ഫിലിപ്പ്, എം.കെ രാഘവൻ എംപി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ.വിജയൻ കെ.പി.കുഞ്ഞമ്മദ് കുട്ടി , കെ.കെ.രമ, ലിന്റോ ജോസഫ്, കെ.എം സച്ചിൻദേവ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ, ഡെപ്യൂട്ടി കമ്മിഷണർ എ. ശ്രീനിവാസ്, സി.പി.എം ജില്ലാ സെക്രട്ടിറി പി. മോഹനൻ,അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

@ വേദികൾ

ക്യാപ്റ്റൻ വിക്രം മൈതാനി, സാമൂതിരി എച്ച്.എസ്.എസ് ഗ്രൗണ്ട്. സാമൂതിരി എച്ച്.എസ്.എസ് ഓഡിറ്റോറിയം, ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ഗവ.ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്, ചാലപ്പുറം, രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ് ഗ്രൗണ്ട്, രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ് ഓഡിറ്റോറിയം, എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ, ഗുജറാത്തി എച്ച്.എസ് ഹാൾ, സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂൾ, സെന്റ് ആന്റണീസ് യു.പി. സ്‌കൂൾ, സെന്റ് ജോസഫ് ആംഗ്ലാ ഇൻഡ്യൻ ഗേൾസ് എച്ച്.എസ്.എസ്, മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് (ഭക്ഷണം ), പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്, സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്, പാരിഷ് ഹാൾ, ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട്, കാരപറമ്പ് എച്ച്.എസ്.എസ്, മർക്കസ് എച്ച്.എസ്,എസ്.കെ പൊറ്റക്കാട് ഹാൾ, ബോയ്‌സ് എച്ച്.എസ്.എസ് പറയഞ്ചേരി, ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ്‌, ഗവ. മോഡൽ എച്ച്.എസ്.എസ്, ജി.വി.എച്ച്.എസ്.എസ് നടക്കാവ്.

" പുതിയ കാലഘട്ടത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ വിജയകരമാക്കും. കലാപ്രതിഭകൾക്ക് മറക്കാനാവാത്ത കൂടിച്ചേരലുകളായി കലോത്സവം മാറണം.
കലയുടെ സുഗന്ധം പേറുന്ന കോഴിക്കോട്ടുകാർ സംസ്ഥാന കലോത്സവത്തെ ഹൃദയത്തോട് ചേർത്തുനിർത്തും."

മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംഘാടക സമിതി ചെയർമാൻ

Advertisement
Advertisement