ട്രാക്കിൽ പ്രതിഷേധവുമായി കായികാദ്ധ്യാപകർ

Monday 21 November 2022 12:56 AM IST
ജില്ലാ സ്കൂൾ കായികമേളയ്ക്കിടെ പ്ലക്കാർഡുകളേന്തി പ്രതിഷേധിക്കുന്ന കായികാദ്ധ്യാപകർ.

പാലക്കാട്: ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തിരി തെളിഞ്ഞപ്പോൾ മറുവശത്ത് കായികാദ്ധ്യാപകർ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. തുല്യജോലിക്ക് തുല്യവേതനം അനുവദിക്കണം, ഹൈസ്കൂൾ കായികാദ്ധ്യാപകർക്ക് എച്ച്.എസ്.ടി ശമ്പള സ്കെയിൽ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

കേന്ദ്ര ശമ്പളത്തിന് തുല്യമായ സ്കെയിൽ കേരളത്തിൽ നടപ്പിലാക്കിയപ്പോൾ ഒഴിവാക്കപ്പെട്ട ഏക വിഭാഗം ഹൈസ്കൂൾ കായികാദ്ധ്യാപകരാണ്. ഇതിന് പരിഹാരം കാണണം. ജോലി ചെയ്യിപ്പിക്കുന്ന പീരീഡുകൾ അംഗീകരിക്കുവാൻ സർക്കാർ തയ്യാറാവണം, യു.പി വിഭാഗത്തിൽ 250 കുട്ടികൾക്ക് ഒരു കായികാദ്ധ്യാപകനെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രകടനത്തിന് സംയുക്ത കായികാദ്ധ്യാപക സംഘടന സംസ്ഥാന ട്രഷറർ അബ്ദുൾ ഖഫൂർ, വൈസ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement