ഭിന്നശേഷി കുട്ടികളുടെ സംഗമം 22ന്
Monday 21 November 2022 12:07 AM IST
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കും. കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക് 12.30ന് നടക്കുന്ന പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അദ്ധ്യക്ഷനാകും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങളുടെയും തദ്ദേശീയ തലത്തിൽ നടത്തിവരുന്ന ബഡ് സ്‌കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ഭിന്നശേഷി സൗഹൃദ ലോകം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് വിവിധ പരിപാടികൾ അവതരിപ്പിക്കാനും ഗോപിനാഥ് മുതുകാടുമായി സംവദിക്കാനും സെന്ററിലെ വിവിധ കാഴ്ചകൾ ആസ്വദിക്കാനും അവസരം ലഭിക്കും.