'സ്‌ട്രെയിറ്റ് ആൻഡ് പാരലൽ' ചിത്ര പ്രദർശനം

Monday 21 November 2022 12:13 AM IST
ദർബാർഹാൾ ആർട് ഗാലറിയിൽ നടക്കുന്ന 'സ്‌ട്രെയിറ്റ് ആൻഡ് പാരലൽ' ചിത്ര പ്രദർശനത്തിൽ നിന്ന്

കൊച്ചി: ദർബാർഹാൾ ആർട് ഗാലറിയിൽ നടക്കുന്ന 'സ്‌ട്രെയിറ്റ് ആൻഡ് പാരലൽ' ചിത്ര പ്രദർശനം ജനശ്രദ്ധ ആകർഷിച്ച് മുന്നേറുന്നു. അമ്പതോളം കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. നൂറു കണക്കിനുപേർ ചിത്ര പ്രദർശനം കാണാനെത്തുന്നുണ്ട്.

വാട്ടർ കളർ , ഓയിൽ കളർ ,ആക്രിലിക് , ഡ്രോയിംഗ് എന്നിവയാണ് ചിത്ര പ്രദർശനത്തിലെ ആകർഷണങ്ങൾ. കലാ,​ചിത്ര പ്രദർശനങ്ങളിൽ നിന്ന് അവഗണിക്കപ്പെടുന്നവരുടെ സൃഷ്ടികളാണ് കാണികളെ ആകർഷിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയുള്ള പ്രദർശനം 26ന് സമാപിക്കും.

Advertisement
Advertisement