വനഭൂമി കൈയേറി കെട്ടിടങ്ങൾ കെട്ടിപ്പൊക്കി; കാട്ടുമരങ്ങൾ വെട്ടി കടത്തി, ഒപ്പം ആരും കാണാതെ തേയില, കാപ്പി കൃഷിയും, ഹൈറേഞ്ചിൽ വനഭൂമി കൈയേറ്റം വ്യാപകം
Sunday 20 November 2022 11:35 PM IST
മൂലമറ്റം:വ്യാപകമായി വനഭൂമി കയ്യേറിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.അറക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് കയ്യേറ്റം.പതിനഞ്ച് ഏക്കറോളം സ്ഥലം കയ്യേറിയെന്നാണ് പറയുന്നത്.പതിപ്പള്ളി മേമുട്ടംകുട്ടി വനമാണ് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത്.കോൺക്രീറ്റ് കാലുകളിൽ മുള്ളു കമ്പിയിട്ടാണ് കയ്യേറ്റം. ചിലർ വനം ഭൂമിയിൽ കെട്ടിടങ്ങളും ഉയർത്തി.തൊടുപുഴ താലൂക്കിന്റെയും പീരുമേട് താലൂക്കിന്റെയും അതിർത്തിയിലാണ് കയ്യേറ്റം. അടി ക്കാടുകൾ വെട്ടി പുറമേ നിന്ന് ആരുടേയും ശ്രദ്ധ എത്താത്ത രീതിയിൽ കാപ്പി,തേയില തുടങ്ങിയവ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.ചില സമയങ്ങളിൽ വിദേശികളും ഇവിടെ എത്തുന്നുണ്ട്.ഭൂമി കയ്യേറുക മാത്രമല്ല ഇവിടങ്ങളിൽ നിന്ന് നിരവധി മരങ്ങൾ വെട്ടി കടത്തിയിട്ടുണ്ടെന്നും പറയുന്നു.