64 വർഷത്തെ ഇടവേളയ്ക്ക് ശേഷം വേയ്ൽസ് വരുന്നു

Monday 21 November 2022 12:18 AM IST

സാക്ഷാൽ പെലെ ലോകകപ്പിൽ ആദ്യമായി ഗോൾ നേടിയ മത്സരം ബ്രസീലുകാർ മാത്രമല്ല വേയ്ൽസുകാരും മറക്കില്ല. കാരണം 1958ലോകകപ്പിലെ ആ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെലെ നേടിയ ഗോളിനാണ് വേയ്ൽസ് തോറ്റത്. അതിന് ശേഷം വേയ്ൽസിന് ഒരു ലോകകപ്പിൽ കളിക്കാൻ കഴിയുന്നത് ഇപ്പോഴാണ്. നീണ്ട 64 വർഷത്തെ കാത്തിരിപ്പിന് ശേഷം വേയ്ൽസ് ഇന്ന് ഖത്തറിലെ അൽ റയ്യാൻ സ്റ്റേഡിയത്തിലാണ് കർട്ടൻ വീഴുക. അമേരിക്കയാണ് വേയ്ൽസിന്റെ ഇന്നത്തെ എതിരാളികൾ.

2016ലെ യൂറോകപ്പിൽ ഗാരേത്ത് ബെയ്ൽ,ആരോൺ റാംസെ,ജോ അല്ലെൻ,വെയ്ൻ ഹെന്നെസി തുടങ്ങിയവരുടെ കരുത്തിൽ സെമിഫൈനലിലേക്ക് എത്തിയതാണ് വേയ്ൽസിന്റെ പുനർജനിക്ക് തുടക്കമിട്ടത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽവരെയെത്തി. തുടർന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലും മികച്ച പ്രക‌ടനം പുറത്തെടുത്ത് ഖത്തറിലേക്കെത്തി. ഗാരേത്ത് ബെയ്ൽ തന്നെയാണ് ഇപ്പോഴും വേയ്ൽസിന്റെ സൂപ്പർ താരം റാംസെയും ഒപ്പമുണ്ട്.

ചെൽസി സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ കരുത്തിലാണ് അമേരിക്ക എത്തുന്നത്.

16

ഫിഫ റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ് അമേരിക്ക

19

വേയ്ൽസ് റാങ്കിംഗിൽ പത്തൊമ്പതാം സ്ഥാനത്തും

Advertisement
Advertisement