ഫുട്‌ബാൾ തീമിലുള്ള 'എസ് വീഡ' ആഭരണങ്ങളുമായി കല്യാൺ

Tuesday 22 November 2022 1:14 AM IST
കല്യാൺ ജൂവലേഴ്‌സ് ഫുട്ബാൾ പ്രചാരണത്തിനായി എസ് വീഡയുമായി ഇന്ത്യൻ ഫുട്ബാൾ താരങ്ങളായി ഹർമൻജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവർ

തൃശൂർ: ലോകമെങ്ങും കാൽപ്പന്തിന്റെ ആവേശം നിറയുമ്പോൾ ഫുട്ബാൾ തീമിലുള്ള ആഭരണങ്ങളായ "എസ് വീഡ"യുമായി കല്യാൺ ജൂവലേഴ്‌സ്.

രാജ്യത്തെ ഊർജ്ജസ്വലമായ ഫുട്ബാൾ സംസ്‌കാരത്തിനുള്ള ആദരവ് കൂടിയാണ് "എസ് വീഡ". ഇന്ത്യയുടെ ദേശീയ ഫുട്ബാൾ ടീമിൽ മത്സരിച്ച യുവതാരങ്ങളായ ഹർമൻജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാകും എസ് വീഡ ആഭരണങ്ങളുടെ പ്രചാരണം നയിക്കുക. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഫുട്ബാളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു. ഫുട്ബാളിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഡിസൈൻ കാൽപ്പന്തുകളിയെ സ്‌നേഹിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്ന് അദ്ദേഹം പറഞ്ഞു. ആകർഷകമായ ഫുട്ബാൾ തീമിലുള്ള പെൻഡന്റാണ് എസ് വീഡ ആഭരണങ്ങളിലൊന്ന്. ഒരു നിറം മാത്രമുള്ള ഈ പെൻഡന്റ് മികച്ച ഗുണമേന്മയുള്ള പ്ലാറ്റിനം ഉപയോഗിച്ചാണ് നിർമ്മിച്ചത്. രണ്ട് നിറത്തിലുള്ള മാറ്റ് ഫിനിഷ് പെൻഡന്റാണ് മറ്റൊന്ന്. റോസ് ഗോൾഡ്, പ്ലാറ്റിനം എന്നിവയിലുള്ള പെന്റഗൺ രൂപകൽപ്പനയിലാണ് ഇവ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെയും ഖത്തറിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെയും ഒമാനിലെയും കുവൈറ്റിലെയും തെരഞ്ഞെടുത്ത ഷോറൂമുകളിൽ നിന്ന് എസ് വീഡ രൂപകൽപന സ്വന്തമാക്കാം. 45,000 രൂപ മുതലാണ് വില.

Advertisement
Advertisement