ജില്ലാ വ്യവസായ ഉത്പ്പന്ന വിപണന മേള ഇന്ന് മുതൽ

Tuesday 22 November 2022 12:02 AM IST

കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വ്യവസായ പ്രദർശന വിപണന മേള ഇന്ന് മുതൽ 26 വരെ മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ നടക്കും. ഇന്ന് രാവിലെ പത്തിന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉത്പ്പന്ന പ്രദർശനവും വിപണനവുമാണ് നടക്കുക. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശലം, എൻജിനീയറിംഗ്, ഇലക്ട്രോണിക്, ഗാർമെന്റ്‌സ്, മൺപാത്രമേഖലകളിൽ നിന്നുള്ള നവീന ഉത്പ്പന്നങ്ങൾക്ക് പുറമേ പരമ്പരാഗതമേഖലയിൽ നിന്നുള്ള കൈത്തറി ഉത്പ്പന്നങ്ങളും ഭക്ഷ്യ ഉത്പ്പന്നങ്ങളും മേളയെ ശ്രദ്ധേയമാക്കും. രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.

Advertisement
Advertisement