ഇന്ത്യ അടുത്ത ലോകകപ്പ് കളിക്കും; ദൈവത്തിന്റെ കൈയ്യുമായി ബോബി ചെമ്മണ്ണൂർ ഖത്തറിലേയ്ക്ക്

Monday 21 November 2022 7:36 PM IST

തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പിൽ പങ്കെടുക്കാനായി ബോബി ചെമ്മണൂർ ഖത്തറിലേയ്ക്ക് യാത്ര തിരിച്ചു . 'ദൈവത്തിന്റെ കൈ' എന്ന പേരിലറിയപ്പെടുന്ന മറഡോണയുടെ അനശ്വര ഗോളിന്റെ പുനരാവിഷ്കരണമായ സ്വ‌ർണത്തിൽ തീർത്ത ശില്പവുമായാണ് ബോബി ചെമ്മണ്ണൂർ ഖത്തറിലേയ്ക്ക് തിരിച്ചത്. 'ഇന്ത്യ അടുത്ത .ലോകകപ്പ് ഫുട്ബാൾ കളിക്കും' എന്ന ആശയത്തിൽ വിദ്യാർത്ഥികള ഭാവിയിലേയ്ക്ക് ഒരുക്കിയെടുക്കുന്ന പദ്ധതിയ്ക്കും യാത്രയോടെ സമാരംഭം കുറിച്ചു.

ലോകകപ്പിലേയ്ക്ക് തിരിക്കുന്നതിന് മുന്നോടിയായി ലഹരി വിമോചനം ലക്ഷ്യമാക്കിക്കൊണ്ട് വിവിധ കലാലയങ്ങളും ബോബി ചെമ്മണ്ണൂരും സംഘവും സന്ദർശിക്കും. 'ലഹരിയ്ക്കെതിരെ ഫുട്ബാൾ ലഹരി' എന്ന മറഡോണയുടെ സന്ദേശവുമായുള്ള പ്രയാണത്തിൽ വിദ്യാർത്ഥികളും ഫുട്ബാൾ ആരാധകരുമടക്കം നിരവധി പേർ പങ്കാളികളാകുന്നുണ്ട്. തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ നിന്നും ആരംഭിച്ച യാത്ര മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ പി. പ്രസാദ്, ആന്റണി രാജു, രമ്യ ഹരിദാസ് എം.പി എന്നിവര്‍ പങ്കെടുത്തു. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.