കേരള സർവകലാശാല

Tuesday 22 November 2022 12:55 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്,എയ്ഡഡ്,സ്വാശ്രയ,യു.ഐ.റ്റി., ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദ,ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് 23ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നിലവിൽ പ്രവേശനം നേടിയവർക്ക് സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാനാവില്ല. വിശദവിവരങ്ങൾക്ക് http://admissions.keralauniverstiy.ac.in.

എട്ടാം സെമസ്റ്റർ ബി.ടെക്. 2013 സ്‌കീം-സപ്ലിമെന്ററി,മേയ് 2022 ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 23ന് രാവിലെ 9.30 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കമ്പ്യൂട്ടർ പേപ്പറിന്റെ പ്രാക്ടിക്കൽ 29,30 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

22,23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ട്,പത്ത് സെമസ്റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ വർക്ക് എക്സ്പീരിയൻസ്,പ്രോജക്ട് ആൻഡ് കോംപ്രിഹെൻസീവ് വൈവ പരീക്ഷ 26ലേക്ക് മാറ്റി.

ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ.,ബി.എസ്‌സി.,ബി കോം.,ബി.പി.എ.,ബി.ബി.എ.,ബി.സി.എ., എന്നീ സി.ബി.സി.എസ്.എസ്. പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ 12വരെയും 150രൂപ പിഴയോടെ ഡിസംബർ 15വരെയും 400രൂപ പിഴയോടെ ഡിസംബർ 17വരെയും ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷയുടെ രജിസ്‌ട്രേഷൻ പിഴകൂടാതെ 28വരെയും 150രൂപ പിഴയോടെ ഡിസംബർ 1വരെയും 400രൂപ പിഴയോടെ ഡിസംബർ 3വരെയും അപേക്ഷിക്കാം.

ഡിസംബർ 20 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബി.എ./ ബി കോം./ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ 1,​2 സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടത്തേണ്ടതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിവരങ്ങൾ വെബ്സൈറ്റിലുമുണ്ട്. ഇതുപ്രകാരം കോളേജുകളിൽ യൂണിയൻ ഇലക്ഷൻ നടത്തണം.

തുടർ വിദ്യാഭ്യാസവ്യാപന കേന്ദ്രം ഡിസംബർ 7ന് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത:ബിരുദം,കോഴ്സ് ഫീസ് 19,500രൂപ,ക്ലാസ് സമയം:രാവിലെ 7 മുതൽ 9വരെ. പി.എം.ജി. സ്റ്റുഡൻസ് സെന്റർ കാമ്പസിലുള്ള സി.എ.സി.ഇ.ഇ. ഓഫീസിലെത്തണം. ഫോൺ:0471-2302523.

Advertisement
Advertisement