ചീഫ് ജസ്റ്റിസിന്റെ കാർ തടയാൻ ശ്രമം :യുവാവ് റിമാൻഡിൽ

Tuesday 22 November 2022 12:00 AM IST

കാെച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ കാർ തടയാൻ ശ്രമി​ച്ച കേസിൽ പിടിയിലായ ഉടുമ്പൻചോല ചെമ്മണ്ണൂർ കിഴക്കേക്കൂറ്റ് ടിജോ തോമസിനെ ( 34) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ വധ ശ്രമം ഉൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ഥിരം പ്രശ്നക്കാരനായ ടിജോ ഞായറാഴ്ച രാത്രിയാണ് ചീഫ് ജസ്റ്റി​സി​ന്റെ പൈലറ്റ് വാഹനം തടയുകയും, ഔദ്യോഗി​ക വസതി​ വരെ അപകടകരമായ രീതി​യി​ൽ പി​ന്തുടരുകയും ചെയ്തത്.രാത്രി തന്നെ വൈറ്റി​ലയി​ൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡി​യി​ലെടുത്തു. മദ്യപിച്ചാൽ അക്രമസ്വഭാവം കാണിക്കുന്നയാളാണ് ടി​ജോ. ഉടുമ്പൻചോല പൊലീസിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ കേസുകളുണ്ട്.

ടി​ജോ​ ​തോ​മ​സി​നെ​തി​രെ​ ​മ​ദ്യ​പി​ച്ചു​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​തി​ന് ​ഉ​ടു​മ്പ​ഞ്ചോ​ല​ ​സ്റ്റേ​ഷ​നി​ൽ​ ​ര​ണ്ട് ​കേ​സു​ക​ളാ​ണു​ള്ള​ത്.​ ​മൂ​ന്നും​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പാ​ണ് ​മ​ദ്യ​പി​ച്ച് ​സ്വ​ന്തം​ ​കാ​ർ​ ​ഓ​ടി​ച്ച​തി​ന് ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ര​ണ്ട് ​വ​ട്ടം​ ​കേ​സെ​ടു​ത്ത​ത്.​ ​ഉ​ടു​മ്പ​ഞ്ചോ​ല​ ​ചെ​മ്മ​ണ്ണാ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ടി​ജോ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ക​ണ്ടെ​യ്‌​ന​ർ​ ​ഡ്രൈ​വ​റാ​ണ്‌. കുറച്ചുകാലമായി നാട്ടിൽ ഏലക്കൃഷി നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് വല്ലാർപാടത്തെ ട്രാൻസ്പോർട്ടിംഗ് കമ്പനിയിൽ വീണ്ടും ജോലിക്ക് കയറാനെത്തിയത്. പൊന്നാരിമംഗലത്ത് പഴയ പൊലീസ് സ്റ്റേഷന് സമീപമായി​രുന്നു താമസം. മദ്യലഹരി​യി​ൽ ചെയ്തതൊന്നും ഓർമ്മയി​ല്ലെന്നാണ് ഇയാളുടെ മൊഴി​. അറസ്റ്റ്

രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി.

ഞായറാഴ്ച രാത്രി ചേരാനല്ലൂരിൽ വച്ച് ചീഫ് ജസ്റ്റിസിന്റെ കാർ ഓവർടേക്ക് ചെയ്തതാണ് ടിജോയെ പ്രകോപിപ്പിച്ചത്. പി​ന്തുടർന്ന ഇയാൾ മൂലമ്പി​ള്ളി​ ഭാഗത്തു വച്ച് കാറി​നെയും പൈലറ്റ് വാഹനത്തെയും അതി​വേഗം മറി​കടന്ന് തടസങ്ങൾ സൃഷ്ടി​ച്ചെന്ന് ചീഫ് ജസ്റ്റിസിന്റെ പൈലറ്റ് ഡ്യൂട്ടിയുള്ള കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ റിസർവ് സബ് ഇൻസ്‌പെക്ടർ ആന്റണി പെരേരയുടെ പരാതി​യി​ൽ പറയുന്നു.ഗോശ്രീപാലത്തി​ൽ വച്ച് പൈലറ്റ് വാഹനത്തി​ന് വട്ടം നി റുത്താനും ശ്രമി​ച്ചു. '' ഇത് തമി​ഴ്നാടല്ല, കേരളമാണ്"" എന്നും ഇയാൾ വി​ളി​ച്ചുപറഞ്ഞെന്ന് പരാതി​യി​ലുണ്ട്.മഹാരാജാസ് കോളേജി​ന് പി​ന്നി​ലെ കെ.ടി​. കോശി​ റോഡി​ലുള്ള ഔദ്യോഗി​ക വസതി വരെ ഇയാൾ പി​ന്തുടർന്നു. ചീഫ്ജസ്റ്റി​സി​ന്റെ കാർ വീട്ടി​ൽ കയറി​യ ശേഷം ഇയാളെ പി​ടി ​കൂടാൻ പൊലീസുകാർ ശ്രമി​ച്ചെങ്കി​ലും രക്ഷപ്പെട്ടു.പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ചെന്നൈയി​ൽനി​ന്ന് വന്ന ചീഫ് ജസ്റ്റി​സി​നെ നെടുമ്പാശേരി​ വി​മാനത്താവളത്തി​ൽനി​ന്ന് കൂട്ടിക്കൊണ്ടുവരു​കയായി​രുന്നു പൊലീസ്. എസ്.ഐ, സി.പി.ഒ, ഡ്രൈവർ എന്നി​വരായി​രുന്നു ജീപ്പി​ൽ. ചീഫ് ജസ്റ്റിസിന്റെ കാറി​ൽ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും അഡീഷണൽ പി.എയും ഉണ്ടായി​രുന്നു.

​ ​