കായികാദ്ധ്യാപകരെ സംരക്ഷിക്കും: മന്ത്രി ശിവൻകുട്ടി
Tuesday 22 November 2022 12:58 AM IST
തിരുവനന്തപുരം: കായിക അദ്ധ്യാപകരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഉറപ്പ് നൽകിയത്. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിലെ കായിക അദ്ധ്യാപകരെ തൊട്ടടുത്ത സ്‌കൂളുകളുമായി പങ്കിട്ടോ കൂട്ടിച്ചേർത്തോ സംരക്ഷിക്കും. എല്ലാ സ്‌കൂളുകളിലും ഒരു കായികാദ്ധ്യാപകൻ വേണമെന്ന് സർക്കാർ നിലപാടുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ തടസങ്ങളുണ്ട്. കായികാദ്ധ്യാപകരില്ലാത്ത സ്കൂളുകളിലേക്ക് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ചും വിശദമായി പരിശോധിക്കും.