യു.ഡി.എഫ് മൂന്നാംഘട്ട സമരത്തിലേക്ക്: സതീശൻ
Wednesday 23 November 2022 12:44 AM IST
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് മൂന്നാംഘട്ട സമരത്തിലേയ്ക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് ഇപ്പോൾ പോർക്കളത്തിലാണെന്നും സമരത്തിൽ പങ്കെടുത്ത നിരവധി കോൺഗ്രസ്,യൂത്ത്‌കോൺഗ്രസ്,മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരസഭ കത്തു വിവാദം അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ്യമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാർട്ടി തന്നെ അന്വേഷണ ഏജൻസിയാകുന്ന പരിഹാസ്യമായ നിലയാണ്. ദുർചെലവ് നിയന്ത്രിക്കാൻ ധനവകുപ്പിനാകുന്നില്ല. ഈ സ്ഥിതിയാണെങ്കിൽ സംസ്ഥാന സർക്കാരിന് പെൻഷൻ പോലും കൊടുക്കാൻ കഴിയില്ല.