കോടതിയിൽ ആത്മഹത്യാശ്രമം; ബ്‌ളേഡ് ഉപയോഗിച്ച് ഞരമ്പ് അറുത്ത് പ്രതി
Wednesday 23 November 2022 3:35 PM IST
കൊച്ചി: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം. കവർച്ചാ കേസിലെ പ്രതിയായ തൻസീറാണ് കെെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൻസീർ അപകടനിലതരണം ചെയ്തതായാണ് റിപ്പോർട്ട്. ഇയാൾ എറണാകുളം സ്വദേശിയാണ്.
ഇന്ന് ഉച്ചയോടൊയാണ് സംഭവം നടന്നത്. കവർച്ചാ കേസിൽ പിടിയിലായി വിയ്യൂർ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോൾ കോടതിയിൽ വച്ച് ബ്‌ളേഡ് ഉപയോഗിച്ച് കെെ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാൾക്ക് ലഹരി ഉപയോഗം ഉണ്ടായിരുന്നയെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ് പ്രതിയ്ക്ക് ബ്‌ളേഡ് ലഭിച്ചത് എന്നത് വ്യക്തമല്ല.