സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ: കെ.സുരേന്ദ്രൻ

Thursday 24 November 2022 12:49 AM IST

തൃശൂർ : സംസ്ഥാനത്ത് സർക്കാരിന്റെ അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്റെ തെളിവാണ് പത്തനംതിട്ടയിലെ എൽ.ഡി ക്ലർക്ക് നിയമനമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പി.എസ്.സിയെ പോലും ഈ സംഘം വിലയ്ക്കെടുത്തു. കളക്ടറുടെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ചാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ സർക്കാർ പറയുന്നത് വിട്ട് വേറൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.