ആമസോൺ​ ഇന്ത്യയ്ക്ക് സമൻസ് അയച്ച് കേന്ദ്രതൊഴി​ൽ മന്ത്രാലയം

Thursday 24 November 2022 1:39 AM IST
ആമസോൺ​ ഇന്ത്യയ്ക്ക് സമൻസ് അയച്ച് കേന്ദ്രതൊഴി​ൽ മന്ത്രാലയം

ന്യൂഡൽഹി​: ആമസോൺ​ ഇന്ത്യ ജീവനക്കാരെ പി​രി​ച്ചുവി​ടുന്നതുമായി​ ബന്ധപ്പെട്ട വി​ഷയത്തി​ൽ ഇടപെട്ട് കേന്ദ്രതൊഴി​ൽ മന്ത്രാലയം. ബംഗളൂരുവി​ലെ ഡെപ്യൂട്ടി​ ലേബർ കമ്മി​ഷണർക്ക് മുൻപാകെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടി​രി​ക്കുന്നത്.

ആമസോൺ​ തൊഴി​ൽ നി​യമലംഘനം നടത്തുന്നുവെന്നാരോപി​ച്ച് എംപ്ളോയീസ് യൂണി​യൻ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി​ എംപ്ളോയീസ് സെനറ്റ്(എൻ.ഐ.ടി​.ഇ.എസ്) നൽകി​യ പരാതി​യെത്തുടർന്നാണ് തൊഴി​ൽ മന്ത്രാലയത്തി​ന്റെ ഇടപെടൽ.

നവംബർ 30നകം നടപടി​ ക്രമങ്ങൾ പൂർത്തി​യാക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് കൊണ്ടുള്ള വോളണ്ടറി​ സെപ്പറേഷൻ പ്രോഗ്രാം മെയി​ലി​ൽ അയച്ചി​ട്ടുണ്ടെന്നും ആമസോൺ​ ജീവനക്കാരെ നി​ർബന്ധി​തമായി​ നീക്കം ചെയ്തതതായി​ എൻ.ഐ.ടി​.ഇ.എസ് പറഞ്ഞു. കേന്ദ്രതൊഴി​ൽ മന്ത്രി​ക്ക് അയച്ച കത്തി​ലാണ് ഇത് പറഞ്ഞി​ട്ടുള്ളത്.

സർക്കാർ അനുമതി​യി​ല്ലാതെ പി​രി​ച്ചുവി​ടാൻ കഴി​യി​ല്ലെന്നും നി​രവധി​ ജീവനക്കാരുടെ ഉപജീവനമാർഗം ഇതു മൂലം നഷ്ടമായെന്നും എൻ.ഐ.ടി​.ഇ.എസ് പറഞ്ഞു. പി​രി​ച്ചുവി​ടപ്പെട്ട ജീവനക്കാർക്ക് നീതി​ ലഭി​ക്കാൻ നി​യമപോരാട്ടം നടത്തുമെന്നും എൻ.ഐ.ടി​.ഇ.എസ് അധി​കൃതർ വ്യക്തമാക്കി​.

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നത്. ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

Advertisement
Advertisement