വിലകുറച്ച് കാണുന്നവർക്ക് മെസ്സിയുടെ അവസ്ഥവരും: കെ. മുരളീധരൻ

Thursday 24 November 2022 12:31 AM IST

കോഴിക്കോട്: ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് കെ. മുരളീധരൻ. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല. തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. പൊതുവേദികളിൽ പങ്കെടുക്കാൻ എല്ലാ എം.പിമാർക്കും അവകാശമുണ്ട്. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുമ്പോൾ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചർച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡി.സി.സിയെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിൽ പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിലെത്തുന്നത്.