ടി.ജി. സീതാറാം എ.ഐ.സി.ടി.ഇ ചെയർമാൻ

Thursday 24 November 2022 12:35 AM IST

ന്യൂഡൽഹി: ഐ.ഐ.ടി ഗുവാഹത്തി ഡയറക്ടർ ടി.ജി. സീതാറാമിനെ ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) പുതിയ ചെയർമാനായി നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ചെയർമാനായിരുന്ന അനിൽ സഹസ്ര ബുദ്ധെ 2021 സെപ്തംബറിൽ വിരമിച്ചതിനുശേഷം യു.ജി.സി ചെയർമാൻ ജഗദേഷ് കുമാറിനായിരുന്നു അധിക ചുമതല.

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറായിരിക്കെയാണ് സീതാറാം ഐ.ഐ.ടി ഗുവാഹത്തി തലവനാകുന്നത്. റോക്ക് മെക്കാനിക്‌സ്, റോക്ക് എൻജിനിയറിംഗ്, ജിയോ ടെക്‌നിക്കൽ ഭൂകമ്പ എൻജിനിയറിംഗ്, എർത്ത് ഡാമുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ദ്ധനാണ്.