ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ

Friday 25 November 2022 12:23 AM IST

പാലക്കാട്: ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷനും കെ.ബി.എസ് അക്കാഡമിയും സംയുക്തമായി നടത്തുന്ന സംസ്ഥാന സീനിയർ പുരുഷ-വനിത ചാമ്പ്യൻഷിപ്പ് 25, 26, 27 തിയതികളിൽ മുട്ടികുളങ്ങര കെ.എ.പി ബാറ്റലിയൻ ഗ്രൗണ്ടിൽ നടക്കും. 14 ജില്ലകളിൽ നിന്ന് 500ഓളം കായികതാരങ്ങൾ പങ്കെടുക്കും. 26ന് രാവിലെ ഒമ്പതിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയാകും.

27ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.കെ.ഹെൻട്രി, കെ.ബി.എസ് അക്കാദമി ചെയർമാൻ എസ്.ശ്രീജിത്ത്, കെ.മുരളീധരൻ, കെ.കൃഷ്ണദാസൻ പങ്കെടുത്തു.

Advertisement
Advertisement