മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് പറഞ്ഞ് 'ഒരു അഡാറ് ലവ്' സിനിമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്; ഒമർ ലുലു

Thursday 24 November 2022 5:14 PM IST

വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഒമർ ലുലു. പുതിയതായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 'നല്ലസമയം'. 2016ൽ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രം ഒരു മികച്ച വിജയമായിരുന്നു. പുത്തൻ ചിന്താഗതിയിലൂടെ സഞ്ചരിക്കുന്ന രസകരമായ ഒരു പിടി നല്ല സിനിമകൾ ഒമർ ലുലു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ കൂടുതലും പുതുമുഖങ്ങൾക്കാണ് അവസരം നൽകുന്നത്. ഷക്കീലയെ കോഴിക്കോട് പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

'ഒരുപോലെ സങ്കടവും സന്തോഷവും നൽകിയ സിനിമയായിരുന്നു 'ഒരു അഡാറ് ലവ്'. മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിട്ടുണ്ട്'.

'മലയാളികൾ ഇനിയും മാറാനുണ്ട്. കേരളത്തിലാണ് ഇത്രയും ജഡ്ജ് ചെയ്യുന്നത്. പൃഥ്വിരാജ് 50 കോടി മുടക്കിയാണ് 'ലൂസിഫർ' സിനിമ ഇറക്കിയത് എന്നാൽ സന്തോഷ് പണ്ഡിറ്റ് അഞ്ച് ലക്ഷം രൂപമുടക്കിയാണ് സിനിമയെടുത്തത്. അയാൾ അയാളുടെ കെെയിലുള്ള പണം വച്ച് സിനിമ ചെയ്തു അപ്പോൾ അതിനെ അങ്ങനെ ജഡ്ജ് ചെയ്യണം' - ഒമർ ലുലു