പൊതുചടങ്ങിനിടെ വന്ന് സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു, സന്ദീപാനന്ദയുടെ 'സ്നേഹിക്ക ഉണ്ണീ സെൽഫി'ക്ക് സുരേന്ദ്രന്റെ മറുപടി

Thursday 24 November 2022 5:22 PM IST

സന്ദീപാനന്ദ ഗിരിയുടെ 'സ്നേഹിക്ക ഉണ്ണീ സെൽഫി'ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ന് തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജൻസി ഹോട്ടൽ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ എടുത്ത സെൽഫിയാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ‌്തത്.

സ്നേഹിക്ക, യുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും;

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കീടു, മോര്‍ക്ക നീ''

എന്ന കുറിപ്പും സന്ദീപാനന്ദ ഗിരി ഫോട്ടോയ‌്ക്കൊപ്പം ചേർത്തിരുന്നു. ഇത് വൈറലാതോടെയാണ് മറുപടിയുമായി സുരേന്ദ്രൻ എത്തിയത്. സുരേന്ദ്രന്റെ മറുപടിയിങ്ങനെ-

'ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം.

ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....

ഉദരനിമിത്തം ബഹുകൃതവേഷം'.

ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ...

Posted by K Surendran on Thursday, 24 November 2022

സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കീടു, മോര്‍ക്ക നീ''

Posted by Swami Sandeepananda Giri on Wednesday, 23 November 2022

Advertisement
Advertisement