മദ്യവില കൂട്ടിയതിൽ അഴിമതി: ചെന്നിത്തല

Friday 25 November 2022 1:00 AM IST

തിരുവനന്തപുരം: മദ്യവില കൂട്ടിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും വില വർദ്ധന പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മദ്യക്കമ്പനികളുടെ ടേൺ ഓവർ ടാക്സ് അഞ്ച് ശതമാനം കുറച്ച് അതിന്റെ ഭാരം മദ്യം ഉപയോഗിക്കുന്നവരുടെ മേൽ കെട്ടിവച്ചതിലൂ‌ടെ സർക്കാർ മദ്യമാഫിയകൾക്കൊപ്പമെന്ന് തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ മന്ത്രി ടി. പി. രാമകൃഷ്ണൻ മദ്യവില കൂട്ടാൻ ശ്രമിച്ചപ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന താൻ അഴിമതിയുണ്ടെന്ന് ആരോപിച്ചതോടെ സർക്കാർ പിൻമാറുകയായിരുന്നു. അന്ന് മാറ്റിവച്ച കാര്യമാണ് ഇപ്പോൾ നടപ്പാക്കിയത്.