സെർവർ തകരാർ: റേഷൻകട സമയം പുനഃക്രമീകരിച്ചു

Friday 25 November 2022 4:40 AM IST

തിരുവനന്തപുരം : സെർവർ തകരാർ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ കടകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ 30 വരെ പുനഃക്രമീകരിക്കും.വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം ചുവടെ:

മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്നും 28, 30 തീയതികളിലും രാവിലെ 8 മുതൽ 1 മണി വരെയും 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം 2 മുതൽ 7 വരെയും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 26, 29 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരെയും ഇന്നും 28, 30 തീയതികളിലും 2 മുതൽ 7 മണി വരെയും കടകൾ പ്രവർത്തിക്കും.