ആമ്പല്ലൂർ പള്ളിയിൽ തിരുന്നാൾ

Friday 25 November 2022 12:04 AM IST
ആമ്പല്ലൂർ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനായി ഒരുങ്ങിയപ്പോൾ

ചോറ്റാനിക്കര: ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദർശന തിരുന്നാളിന് തുടക്കം. 28ന് സമാപിക്കും. ഇന്നലെ വൈകിട്ട് 5ന് മാണ്ഡ്യ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തിരുന്നാൾ കോടിയേറ്റി. 27ന് തിരുന്നാൾ ദിനത്തിൽ രാവിലെ 10ന് ഫാ.ജോസഫ് പടിഞ്ഞാറെപള്ളാട്ടിലിന്റെ കർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, തിരുന്നാൾ പ്രദക്ഷിണം. രാത്രി 7ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം " രണ്ട് നക്ഷത്രങ്ങൾ". 28 ന് മരണമടഞ്ഞവരുടെ ഓർമ്മദിനം.

Advertisement
Advertisement