സ്‌പോട്ട് അഡ്മിഷൻ 26ന്

Thursday 24 November 2022 11:19 PM IST

റാന്നി : വെച്ചൂച്ചിറ ഗവ.പോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് നടത്തും. രജിസ്‌ട്രേഷൻ സമയം രാവിലെ ഒൻപത് മുതൽ 10.30വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. . ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാർഡ് കൊണ്ടുവരണം. പി.ടി.എ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉളള തുക കരുതണം. വെബ്‌സൈറ്റ്: www.polyadmission.org ഫോൺ: 0473 5 266 671.