ശബരിമല : അഞ്ച് പൊലീസുകാർക്ക് ചിക്കൻപോക്സ്
Thursday 24 November 2022 11:23 PM IST
ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള അഞ്ച് പൊലീസുകാർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടുപേർ നിരീക്ഷണത്തിലാണ്. ഇവർക്കുള്ള വൈദ്യസഹായം ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പൊലീസ് ബാരക്കും പരിസരവും അണുവിമുക്തമാക്കി. രോഗവ്യാപനം തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.