ഹരിതസേനാംഗങ്ങൾ ആശുപത്രി ശുചീകരിച്ചു

Friday 25 November 2022 12:55 AM IST
പേരാമ്പ്ര താലൂക്ക് ആശുപത്രി ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: 'വിട പറയാം ലഹരിയോട് അണിചേരാം സാമൂഹ്യ ശുചിത്വത്തോട് ' എന്ന സന്ദേശവുമായി ഹരിത സേനാംഗങ്ങൾ പേരാമ്പ്ര താലൂക്ക് ആശുപത്രി ശുചീകരിച്ചു .പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന
ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ, മെമ്പർ സജീഷ്, കെ.പി.രാധാകൃഷ്ണൻ , പി.വി.മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ എന്നിവർ പ്രസംഗിച്ചു. ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ഷൈനി സ്വാഗതവും സിനില നന്ദിയും പറഞ്ഞു. 130 ഓളം ഹരിതസേനാംഗങ്ങൾ പങ്കെടുത്തു .

Advertisement
Advertisement