പ​റ​മ്പി​ൽ​ക്ക​ട​വ് ​ സ്കൂ​ളി​ൽ​ ​ കാണാം ആ ച​രി​ത്ര​പുരുഷനെ

Friday 25 November 2022 12:02 AM IST
പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി.സ്ക്കൂളിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ ചുവർശിൽപ്പം അനാഛാദനം ചെയ്തപ്പോൾ

കുന്ദമംഗലം: ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ആദ്യ ശില്പമൊരുക്കി കുന്ദമംഗലം ഉപജില്ലയിലെ പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി.സ്കൂൾ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ ആദ്യ വിദ്യാലയം കൂടിയാണ് ഇത്. മുഹമ്മദ് അബ്ദുറഹിമാൻ ചരമ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന സ്മൃതി സംഗമവും ചുവർശില്പം അനാച്ഛാദനവും മുൻ എം.എൽ.എ എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ മതേതരത്വവും ഭരണഘടനയും ജീവവായു പോലെ സംരക്ഷിക്കേണ്ട ബാദ്ധ്യത മുമ്പെത്തേക്കാൾ പ്രാധാന്യമുള്ള ഇക്കാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണ കരുത്ത് പകരുമെന്ന് എ.പ്രദീപ് കുമാർ പറഞ്ഞു.

ചുവർ ശില്പം ഒരുക്കിയ പ്രസിദ്ധ ശിൽപ്പിയും റിട്ട. അദ്ധ്യാപകനുമായ ഗുരുകുലം ബാബുവിനെ ആദരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച സ്കൂൾ മുറ്റം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ .കെ.ജെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.വി.ബാലൻ, കെ.ചന്ദ്രൻ, സി.കെ.ആലിക്കുട്ടി , ആർ.ജി.രമേശ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സുധീഷ്, ഇ.രാമൻ, മാനേജ്മെൻ്റ് കമ്മിറ്റി അംഗം പി.എം.അബ്ദുറഹിമാൻ, എം.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ, സി.രമേശ്, സി.സിബിൻ, എൻ.മുരളി, അനിൽകുമാർ മുത്താട്ട് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. ഭാഗ്യനാഥൻ സ്വാഗതവും മുഹമ്മദലി.ടി.പി നന്ദിയും പറഞ്ഞു.

Advertisement
Advertisement