പഴയകാല ഫുട്ബോൾ പ്രതിഭകളെ ആദരിച്ചു

Friday 25 November 2022 12:57 AM IST
കടലുണ്ടി ഫുട്‍ബോൾ ​ ആസ്വദക സംഘം വേൾഡ് കപ്പ് ഫുട്ബോൾ 2022 ന്‌ ഭാഗമായി സംഘടിപ്പിച്ച് പഴയകല മിക​ച്ച ​ ഫുട്ബോൾ പ്രതിഭകളെ ജില്ലാപഞ്ചായത്ത് അംഗം പി.ഗവാസ് ഉപഹാരങ്ങൾ നൽകി ആദരി​ക്കുന്നു ​

കടലുണ്ടി​:​ ​കടലുണ്ടി ഫുട്‍ബോൾ ​ ആസ്വദക സംഘം വേൾഡ് കപ്പ് ഫുട്ബോൾ 2022ന്റെ ഭാഗമായി പഴയകാല ഫുട്ബോൾ പ്രതിഭകളെ ആദരിച്ചു​. ജില്ലാപഞ്ചായത്ത് അംഗം പി.ഗവാസ് ഉപഹാരങ്ങൾ നൽകി. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ ഫുട്ബോൾ താരങ്ങളായ അണ്ടിശ്ശേരി പുരുഷോത്തമൻ, അരിമ്പിടാവിൽ നാരായണൻ, ആലംമ്പറ്റ് രാജേന്ദ്രൽ , പഞ്ചായത്തിലെ മുൻകാല മികച്ച ഫുട്ബോൾ താരങ്ങളായ അരവിന്ദൻ കൂർമ്മന്തറ, (മണ്ണൂർ), കെ.എം. ഉണ്ണിക്കൃഷ്ണൻ (പ്രബോധിനി ), അശോൻ പുഴക്കൽ (വടക്കുംമ്പാട് ) ,വി.മജീദ് (ചാലിയം ) , ബാബുരാജ് തൈക്കൂട്ടത്തിൽ (കടലുണ്ടി ), പ്രേമൻ മേഘ (കടലുണ്ടി ) , കെ.സി.ഇസ്മയിൽ (ചാലിയം ), വി.പി. ഗോപാലകൃഷ്ണൻ (വട്ടപ്പറമ്പ് ) ,പി.വി.ഹംസ (കടലുണ്ടിക്കടവ്) ,സി.വി.ബാവ ( ചാലിയം ) എന്നിവരെയാണ് ആദരിച്ചത്.

Advertisement
Advertisement