കേരളോത്സവത്തിന് വർണാഭമായ തുടക്കം
Friday 25 November 2022 3:46 AM IST
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കൊല്ലം കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവം സി.കേശവന്‍ മെമ്മോറിയൽ ടൗൺ ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. കോർപ്പറേഷനിലെ വിവിധ ഡിവിഷനുകളിലെ പ്രതിഭകൾ, ക്ലബുകൾ, യുവജന സംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവ പങ്കാളികളായി. ടൗൺഹാളിൽ കലാ-സാഹിത്യ മത്സരങ്ങളും വെസ്റ്റ് കൊല്ലം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ കായിക മത്സരങ്ങളുമാണ് നടന്നത്. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷരായ എസ്.ഗീതകുമാരി, എസ്.ജയൻ, യു.പവിത്ര, ജി. ഉദയകുമാർ, എ.കെ.സവാദ്, ഹണി, എസ്.സവിത ദേവി, കൗൺസിലർ ടി.ജി ഗിരീഷ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ എസ്.ഷബീർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.