പിടിമുറുക്കി വീണ്ടും ബ്ളേഡ് മാഫിയ

Friday 25 November 2022 3:52 AM IST

കൊല്ലം: കൊവിഡിന് ശേഷം ചെറുകിട വ്യാപാരികൾക്കും തൊഴിലാളികൾക്കുമിടയിൽ വളരുന്ന സാമ്പത്തിക ബുദ്ധിമുട്ട് മറയാക്കി ബ്ളേഡ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. ചെറുകിട വ്യാപാരികളാണ് കൂടുതലും ഇരകളാകുന്നത്.

ഷെഡ്യൂൾഡ് ബാങ്കുകൾ വായ്പ അനുവദിക്കാൻ കാണിക്കുന്ന വിമുഖതയും ഇവർക്ക് സഹായകരമാകുന്നു. നിയമപരമായ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മത്സ്യവ്യാപാരികളും ഇടത്തരക്കാരുമാണ് വലയിൽ വീഴുന്നുണ്ട്. ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം ഉൾപ്പെടെ അത്യാവശ്യ സാഹചര്യങ്ങളിൽ വായ്പയെടുത്ത പലരും കടക്കെണിയിൽ ഉഴലുകയാണ്. പണം തിരിച്ചുപിടിക്കാൻ ഗുണ്ടായിസവും ഭീഷണിയും ഇക്കൂട്ടർ പതിവാക്കിയിട്ടുണ്ട്.

പലിശ സ്കീമിൽ പിഴിച്ചിൽ

 ഒരു ദിവസത്തേക്ക് 10000 രൂപ വായ്പയെടുത്താൽ അടുത്ത ദിവസം മുതലും 400 രൂപ കമ്മിഷനും നൽകണം

 20000 രൂപയ്ക്ക് 800 രൂപയാണ് കമ്മിഷൻ. വീഴ്ച വരുത്തിയാൽ കമ്മിഷൻ തുക ഉയരും

 ഇത്രയും തുക കമ്മിഷൻ നൽകാനുള്ള വരുമാനം ലഭിക്കാതെ വരുമ്പോൾ കടക്കാരാകും

 8500 രൂപ വായ്പയെടുത്താൽ 100 രൂപ വീതം 100 ദിസം കൊണ്ട് തിരിച്ചടയ്ക്കണം

 10000 രൂപയ്ക്ക് ആഴ്ചയിൽ 1000 രൂപ വച്ച് 90 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണം

 90 ദിവസത്തേക്ക് 2000 രൂപയാണ് പലിശ

 ഒരു ലക്ഷം രൂപയ്ക്ക് 20000 രൂപ പലിശ

കൃത്യമായി തിരിച്ചടയ്ക്കാൻ പറ്റാതെ വന്നാൽ ബ്ളേഡ് മാഫിയ സംഘം വീടുകളിലെത്തി ഭീഷണിപ്പെടുത്തും. മാഫിയകൾക്ക് ചില രാഷ്ട്രീയ പ്രവർത്തകരുടെ സഹായവും ലഭിക്കുന്നുണ്ട്.

ചെറുകിട വ്യാപാരികൾ

Advertisement
Advertisement