ഡിസംബർ 3നും 4നും ഗുരുവായൂർ ഏകാദശി

Saturday 26 November 2022 4:26 AM IST

ഗുരുവായൂർ : ആശങ്കകൾക്ക് വിരാമമിട്ട് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് രണ്ട് ദിവസമായി ഏകാദശി ആഘോഷിക്കാൻ തീരുമാനിച്ചത്. ജ്യോതിഷികളുടെ അഭിപ്രായവും 1992-93 വർഷം സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമവും കൂടി കണക്കിലെടുത്താണ് നിലവിലെ തീരുമാനം.മൂന്നിന് ഏകാദശിയുടെ പതിവുള്ള എല്ലാ ചടങ്ങും നടക്കും. അന്നേ ദിവസം ദേവസ്വം വക ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പുണ്ടാകും. നാലിന് ഉദയാസ്തമന പൂജയും പാർത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളിപ്പും ഉണ്ടാകില്ല. എന്നാൽ 4 ന് ദേവസ്വം വക വിളക്കാഘോഷം ഉണ്ടാകും. 3നും 4 നും പ്രസാദ ഊട്ടും നടക്കും.

Advertisement
Advertisement