വീട്ടിലേയ്ക്ക് പോകും വഴി നല്ല തിളക്കമുള്ള പാമ്പ്, കണ്ടതിൽവച്ച് ഏറ്റവും വലിയ കണ്ടം പാമ്പിനെ കിട്ടിയപ്പോൾ വാവ പറഞ്ഞത്
Saturday 26 November 2022 2:09 PM IST
പണി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് നടന്ന് പോകുന്നവഴി ഒരു പാമ്പിനെ വീട്ടുടമ കണ്ടു,നല്ല തിളക്കം ഇതിന് മുൻപ് ഇങ്ങനെ ഒരു പാമ്പിനെ കണ്ടിട്ടില്ല. ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു.മുൻപും ഈ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്. വീടിനോട് ചേർന്ന് പുറകുവശത്ത് പുഴയാണ്. സ്ഥലത്ത് എത്തിയ വാവാ സുരേഷിന് പാമ്പിനെ കണ്ടതും മുഖത്ത് സന്തോഷം. ഇത്രയും വലിയ കണ്ടം പാമ്പിനെ വാവാ സുരേഷിന് ഇതിന് മുൻപ് ഒരിക്കലും കിട്ടിയിട്ടില്ല. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.