അഖില കേരള ഇന്റർ ഭവൻസ് ഗെയിംസ്

Sunday 27 November 2022 12:13 AM IST
ഫുട്‌ബോൾ

കോഴിക്കോട്: പതിനൊന്നാമത് അഖില കേരള ഇന്റർ ഭവൻസ് ഗെയിംസ് ഭവൻസ് പെരുന്തുരുത്തിയിൽ 28,29 തിയതികളിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഭവൻസ് മാനേജ്‌മെന്റ്, പി.ടി.എ, പി.എ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി പൊലീസ് സൂപ്രണ്ടായി വിരമിച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ ഗോൾ കീപ്പർ കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്യും. ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, ചെസ്, റോളർ സ്‌കേറ്റിംഗ്, ടേബിൾ ടെന്നീസ്, ഖൊഖൊ എന്നീ മത്സരങ്ങളിൽ 25 സ്‌കൂളികളിൽ നിന്നായി 1200 മത്സരാർത്ഥികൾ പങ്കെടുക്കും. 29ന് നടക്കുന്ന സമാപന സമ്മേളനം സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും .വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജ ഉണ്ണികൃഷ്ണൻ, ഡോ. ഗോപാലകൃഷ്ണൻ, സുധീർ ഗോപീനാഥ്, മനു മോഹൻ എന്നിവർ പങ്കെടുത്തു.