'എൻ.കെ പിന്നിട്ട 57 വർഷം' പുസ്തക പ്രകാശനം ഇന്ന്
Sunday 27 November 2022 12:52 AM IST
കോഴിക്കോട് : കോൺഗ്രസ് നേതാവും സഹകാരിയുമായ എൻ.കെ. അബ്ദുറഹിമാന്റെ 57 വർഷത്തെ പൊതു പ്രവർത്തനത്തെ അടിസ്ഥാനമാക്കി നേതാക്കളും സുഹൃത്തുക്കളും എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം എൻ. കെ. പിന്നിട്ട 57 വർഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, വനം മന്ത്രി എ.കെ. ശശീന്ദ്രന് നൽകി പ്രകാശനം ചെയ്യും. ഇന്ന് വൈകീട്ട് നാലിന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ , പി. അബ്ദുൾ ഹമീദ് എം.എൽ.എ, അഡ്വ. ടി. ആസഫലി , ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, പി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.