എൻട്രികൾ ക്ഷണിച്ചു

Sunday 27 November 2022 2:53 AM IST

തിരുവനന്തപുരം: ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിന്റെപേരിൽ തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് പരിഗണിക്കുക. filmsocietyjanachithra@gmail.com ൽ എൻട്രികൾ 2023 ജനുവരി 5നകം അയയ്‌ക്കണം. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വിവരങ്ങൾക്ക് 9656928738.