വനിതാ വികസന കോർപ്പറേഷന് നൂറു കോടിയുടെ അധിക സർക്കാർ ഗാരന്റി

Sunday 27 November 2022 2:58 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക ഗാരന്റി നൽകി സർക്കാർ. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് വായ്പ സ്വീകരിക്കാനുള്ള ഗാരന്റിക്കാണ് ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതോടെ 845.56 കോടി രൂപയുടെ സർക്കാർ ഗാരന്റി കോർപ്പറേഷന് ലഭിക്കും.

ഈ തുക പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷം 200 കോടിയുടെ വായ്പാ വിതരണം നടത്താനാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. 4000 സ്ത്രീകൾക്ക് കൂടി സ്വയം തൊഴിൽ വായ്പ നൽകാൻ കഴിയുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 7115 വനിതകൾക്ക് 109 കോടി രൂപ വിതരണം ചെയ്തു. ദേശീയ ധനകാര്യ കോർപ്പറേഷനുകളിൽ നിന്നും വായ്പയെടുക്കുന്നതിന് 2016 വരെ 140 കോടി രൂപയുടെ ഗാരന്റിയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടെ 605.56 കോടി രൂപയുടെ അധിക ഗാരന്റി കോർപ്പറേഷന് ലഭിച്ചിരുന്നു.

Advertisement
Advertisement