എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാഫലം

Sunday 27 November 2022 2:14 AM IST

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷയി​ൽ 94.54 ശതമാനം വിജയം. പാല സഹകരണ പരിശീലന കോളേജിലെ അപർണ.എം.നായർ ഒന്നാം റാങ്കും കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിലെ ശ്രുതി.കെ,പാല സഹകരണ പരിശീലന കോളേജിലെ അർച്ചന തോമസ് എന്നിവർ രണ്ടാം റാങ്കും പങ്കിട്ടു. ആറൻമുള സഹകരണ പരിശീലന കോളേജിലെ മെറിൻ ഫിലിപ്പിനാണ് മൂന്നാം റാങ്ക്. പരീക്ഷാ പുനർമൂല്യ നിർണയത്തിനുളള അപേക്ഷ അടുത്തമാസം 24വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം www.scu.kerala.gov.inൽ.