കൊല്ലം ആര്യങ്കാവ് ദേശീയപാതയിൽ വൻ അപകടം, സിമന്റുമായി എത്തിയ ലോറി കാറിലേയ്ക്ക് ഇടിച്ചുകയറി

Sunday 27 November 2022 12:42 PM IST

കൊല്ലം: ആര്യങ്കാവ് ദേശീയപാതയിൽ കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെ ആര്യങ്കാവ് റീത്ത് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. ഉറുകുന്നിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയവരാണ് കാറിലുണ്ടായിരുന്നത്.

തമിഴ്നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറി എതിരെ വന്ന മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.