24 മണിക്കൂറിനുള്ളിൽ ക്വാർട്ടർസ് ഒഴിയാൻ മെഹബൂബ മുഫ്തിക്ക് നോട്ടീസ്
Monday 28 November 2022 12:14 AM IST
ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡന്റ് മെഹബൂബ മുഫ്തിയോട് ദക്ഷിണ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സർക്കാർ ക്വാർട്ടേഴ്സിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയാൻ ജമ്മു കാശ്മീർ ഭരണകൂടം നോട്ടീസ് നൽകി. കഴിഞ്ഞ ഒക്ടോബർ 15ന് അതീവ സുരക്ഷയുള്ള ഗുപ്‌കർ ഏരിയയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീർ ഗവൺമെന്റ് നോട്ടീസ് നൽകിയിരുന്നു. മുൻ എം.എൽ.എമാരും എം.എൽ.സി മാരും ഉൾപ്പെടെ ഏഴ് മുൻ നിയമസഭാംഗങ്ങളോടും ക്വാർട്ടേഴ്‌സ് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.