വിഴിഞ്ഞം തുറമുഖം: വിദഗ്ദ്ധ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Monday 28 November 2022 2:35 AM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സംഘടിപ്പിക്കുന്ന വിദഗ്ദ്ധ സംഗമവും സെമിനാറും മാസ്‌കോട്ട് ഹോട്ടലിൽ നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ്, വി.അബ്‌ദുറഹ്‌മാൻ, ആന്റണി രാജു, ജി.ആർ.അനിൽ, ശശി തരൂർ എം.പി,വിസിൽ എം.ഡി.ഗോപാലകൃഷ്‌ണൻ, തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു, വിസിൽ സി.ഇ.ഒ ഡോ.ജയകുമാർ തുടങ്ങിയവർ സംസാരിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞൻ രാജേഷ് പി.ആർ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ മുൻ തലവൻ ഡോ.പി. ചന്ദ്രമോഹൻ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി ഡോ.എൽ. ഷീല നായർ, ചെന്നൈ ഐ.ഐ.ടി ഓഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ.എസ്.എ.സന്നസിരാജ്, ഖരഗ്പൂർ ഐ.ഐ.ടിയിലെ ഓഷൻ എൻജിനിയറിംഗ് ആൻഡ് നേവൽ ആർക്കിടെക്‌ടർ വിഭാഗം പ്രൊഫസർ ഡോ.പ്രസാദ് കുമാർ ഭാസ്‌കരൻ, ഇ.എസ്.ജി സ്പെഷ്യലിസ്റ്റ് സി.വി.സുന്ദരരാജൻ, ഡോ.പി.ചന്ദ്രമോഹൻ, ഡോ.എൽ.ഷീലാ നായർ എന്നി​വർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് മുൻ സ്പെഷ്യൽ ഓഫീസറും മുൻ അഡി​ഷണൽ ചീഫ് സെക്രട്ടറിയുമായ ബാലകൃഷ്‌ണൻ പാനൽ ചർച്ചയുടെ മോഡറേറ്ററായിരിക്കും.

Advertisement
Advertisement