രാജ്യ പുരോഗതിയ്ക്ക് എല്ലാവരും പരിശ്രമിക്കണം:വി.മുരളീധരൻ

Monday 28 November 2022 12:00 AM IST

തിരുവനന്തപുരം: എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുമ്പോഴാണ് രാജ്യം പുരോഗതിയിലേക്കെത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അമൃതശ്രീ പദ്ധതിയിലെ അംഗങ്ങൾക്കുള്ള സഹായവിതരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി ആത്മനിർഭരകാലത്ത് വലിയ പ്രചോദനമാണെന്നും. ഒരേസമയം ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകരും ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളുമാകുകയാണ് അമൃത മഠത്തിലെ ഓരോ പ്രതിനിധികളുമെന്നും മന്ത്രി പറഞ്ഞു.

ജനഹൃദയങ്ങളിൽ ഏറെ സ്വാധീനമുണ്ടാക്കിയ പദ്ധതിയാണ് അമൃതശ്രീയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ആന്റണി രാജു പറഞ്ഞു. തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു. അമൃതശ്രീ കോഓർഡിനേറ്റർ ആർ.രംഗനാഥൻ വിഷയാവതരണം നടത്തി. സ്വാമി തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ,വാർഡ് കൗൺസിലർ ജി.മാധവദാസ്,ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ്,അമൃത വിദ്യാലയം ഡയറക്ടർ ജി.എസ് സജികുമാർ,ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement