ആലങ്ങാടൻ ശർക്കര വിപണിയിലിറക്കും: പി. രാജീവ്

Monday 28 November 2022 12:04 AM IST
കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി കരിമ്പ് കൃഷിയുടെ മണ്ഡലതല നടീൽ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

പറവൂർ: ആലങ്ങാടിന്റെ പെരുമയായിരുന്ന ആലങ്ങാടൻ ശർക്കര 2024ൽ വീണ്ടും വിപണിയിലിറക്കാനാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കരിമ്പ് കൃഷിയുടെ മണ്ഡലതല ഉദ്ഘാടനം നി‌‌‌ർവഹിക്കുകയായിരുന്നു മന്ത്രി. ഉപ്പില്ലാത്ത ആലങ്ങാടൻ ശർക്കര ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. ശർക്കരയ്ക്ക് ഭൗമസൂചികാ പദവി നേടിയെടുക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, പി.ആർ. ജയകൃഷ്ണൻ, ചിന്നു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കരിമ്പ് കൃഷിയെക്കുറിച്ച് ഡോ.വി.ആർ. ഷാജൻ ക്ലാസെടുത്തു.

Advertisement
Advertisement