മലമ്പുഴയിൽ കാടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Monday 28 November 2022 12:05 AM IST

പാലക്കാട്: മലമ്പുഴയിൽ കാടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലമ്പുഴ കഞ്ചിക്കോട് പാതയിൽ പന്നിമടയിൽ നിന്ന് 150 മീറ്റർ മാറി കാടിനുള്ളിലാണ് പുരുഷന്റെ മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. പൂർണമായും കത്തിക്കരിയാത്ത മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. സമീപത്ത് രണ്ടിടങ്ങളിലായി വസ്ത്രങ്ങളും ബാഗും കത്തിച്ചതിന്റെ അടയാളങ്ങളുണ്ട്.
ഇന്നലെ വൈകിട്ട് ഫോറസ്റ്റ് വാച്ചറാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എ.എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement