സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്; വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം

Monday 28 November 2022 8:35 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം. ഇന്നലത്തെ സംഭവങ്ങൾ വരുത്തിവച്ചത് സമരസമിതിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീരദേശത്തും, പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലെല്ലാം വൻ പൊലീസ് സന്നാഹമുണ്ട്. മറ്റ് ജില്ലകളിൽ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.


ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷൻ അക്രമമുണ്ടായത്. ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ഴി​ഞ്ഞ​ത്ത് ​തു​റ​മു​ഖ​ ​വി​രു​ദ്ധ​സ​മ​ര​ ​സ​മി​തി​ ​ശ​നി​യാ​ഴ്ച​ ​ന​ട​ത്തി​യ​ ​അ​ക്ര​മ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​റ​സ്റ്റി​ലാ​യ​ ​അ​ഞ്ചു​പേ​രെ​ ​വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ ​സ​മ​ര​ക്കാ​ർ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മിക്കുകയായിരുന്നു. 35 പൊലീസുകാർക്ക് പരിക്കേറ്റു. സംഘർഷത്തിൽ എട്ട് സമരക്കാർക്കും പരിക്കേറ്റിരുന്നു. ​