മുപ്പതാമത്തെ വയസിൽ ചെയ്‌തൊരു പടം, അതിന് അമ്പത് വയസാകുമ്പോൾ ജീവിച്ചിരിക്കുകയെന്ന് പറഞ്ഞാൽ വളരെ അപൂർവമാണ്; സ്വയംവരത്തെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

Monday 28 November 2022 1:49 PM IST

വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' പുറത്തിറങ്ങിയിട്ട് അമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്. ഈ വേളയിൽ കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിലൂടെ അടൂർ ഗോപാലകൃഷ്ണൻ മനസുതുറക്കുന്നു.

'തീരെ വിചാരിച്ചതല്ല. മുപ്പതാമത്തെ വയസിൽ ചെയ്‌തൊരു പടം, അതിന് അമ്പത് വയസാകുമ്പോൾ ജീവിച്ചിരിക്കുകയെന്ന് പറഞ്ഞാൽ വളരെ അപൂർവമാണ്.അധികംപേർക്കും അത് പറ്റിയിട്ടില്ല. സിനിമയിൽ അഭിനയിച്ച കുഞ്ഞ് ഇപ്പോൾ അംബാസിഡറാണ്. ആ പടത്തിൽ പ്രധാന വേഷം ചെയ്തവരിൽ മധുവും ശാരദയും മാത്രമേ ജീവിച്ചിരിപ്പുള്ളൂ. '- അദ്ദേഹം പറഞ്ഞു.

സ്വയംവരത്തിന് തുടർച്ചയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. അന്നത്തെ ജീവിതസാഹചര്യത്തിൽ അൻപത് വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement