പ്രതിഷേധ റാലിയും സൂചനാസമരവും

Tuesday 29 November 2022 12:12 AM IST
ടൈപ്പ് 1 പ്രമേഹബാധിതരായ 300 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ റാലിയും സൂചന സമരവും

കോഴിക്കോട്: മിഠായി പദ്ധതിയിലൂടെ സർക്കാർ വാഗ്ദാനം നൽകിയ ചികിത്സാ സഹായങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൈപ്പ് 1 പ്രമേഹബാധിതരായ 300 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധ റാലിയും കളക്ടറേറ്റിന് മുന്നിൽ സൂചനാസമരവും നടത്തി. നജീബ് കാന്തപുരം എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. പ്രമേഹബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയാണ് "മിഠായി" . സൊസൈറ്റി പ്രസിഡന്റ്‌ ടി. ആർ വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാന സി.ഡി സ്വാഗതവും സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ശ്രീകാന്ത് തളിയിൽമന നന്ദിയും പറഞ്ഞു. സൊസൈറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ പ്രസംഗിച്ചു.

Advertisement
Advertisement