ഭക്ഷ്യസ്വയംപര്യാപ്തത കാലഘട്ടത്തിന്റെ ആവശ്യം:കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ
Tuesday 29 November 2022 2:02 AM IST
തിരുവനന്തപുരം:കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഉപനിയുർ പാടശേഖരത്തിലെ തരിശിടത്തെ നെൽവിത്ത് വിതയ്ക്കൽ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര വിദേശകാര്യപാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക വഴി കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഉദ്യമത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.